Latest NewsNewsIndia

ഐ​എ​സ്‌ആ​ര്‍​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാനം; ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞർക്ക് അഭിനന്ദനവുമായി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഐ​എ​സ്‌ആ​ര്‍​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെന്നും ച​ന്ദ്ര​യാ​ന്‍-2 പ​ദ്ധ​തി​യി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ര്‍​പ്പ​ണ​വും പ്ര​ക​ടി​പ്പി​ച്ചുവെന്നും അദ്ദേഹം ട്വീ​റ്റ് ചെ​യ്തു.

അതേസമയം ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും ധൈര്യം പകർന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്നും. പ്രതീക്ഷ കൈവിടാതിരിക്കുകയെന്നും ​ശാസ്ത്ര​ജ്ഞ​രു​ടെ സമീപമെത്തി പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യുമെന്ന് റിപ്പോർട്ടുണ്ട്.

Also read : ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി : പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഓ

shortlink

Related Articles

Post Your Comments

Related Articles


Back to top button