Latest NewsNewsFootball

ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം; മഞ്ഞപ്പടയുടെ പാട്ട് വൈറലാകുന്നു

ദുബായ്: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര പിന്തുണ നല്‍കി മഞ്ഞപ്പട. തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ ഫുജൈറ സ്റ്റേഡിയത്തിൽ എത്തിയത്. മഞ്ഞ ടീഷർട്ട് അണിഞ്ഞ്, മഞ്ഞ ബാനറുകൾ ഉയർത്തി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തീർക്കുന്ന അതെ ആവേശം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് അവിടെയും സൃഷ്ടിച്ചത്. മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടമായി പാടിയ ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം…കേരളം,കേരളം, കേരളം മനോഹരം ” എന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആളുകൾ ഏറ്റെടുത്തത്.

Read also: മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button