Latest NewsIndia

‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്: രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് നിങ്ങൾ” ഇസ്രോ ശാസ്ത്രജ്ഞന്മാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം ഐ.എസ്.ആര്‍.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാർക്കൊപ്പവും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് ശാസ്ത്രജ്ഞൻമാർ എന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷത്തിൽ ദൗത്യം കാണാത്തതിൽ നിരാശപ്പെടേണ്ടെന്നു അദ്ദേഹം പറഞ്ഞു. നിങ്ങളിൽ രാജ്യത്തിന് പ്രതീക്ഷയുണ്ട് .

രാജ്യം നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഇതുവരെ കൈവരിച്ചത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനം തുടരൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ ഓര്‍ക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായപ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍- പ്രധാനമന്ത്രി പറഞ്ഞു.

.ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ചാണ് ലാന്‍ഡറും ബംഗളൂരുവിലെ കണ്‍ട്രോള്‍ റൂമായുള്ള സിഗ്നല്‍ നഷ്ടമായത്. 37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് (മൃ​ദു​വി​റ​ക്കം) ഏറെ ശ്രമകരമായ ഘട്ടമാ‍യിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button