Latest NewsKeralaNews

മോദിയോട് ഇഴുകിചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം; പിഎസ് ശ്രീധരന്‍പിള്ള

പാലാ: പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കാണെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒന്നിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും അവിടെ ഇല്ല. പ്രാദേശിക വികാരം മാത്രമായിരിക്കും ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക. എല്ലാം വിലയിരുത്തി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Read also: പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം; ഇടഞ്ഞ് തന്നെ

എവിടെയും ചെന്ന് കൃഷി ചെയത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. ലോകത്തിന്റെ ഏത് ഭാഗത്തുപോയാലും പാലാക്കാരെ കാണാന്‍ കഴിയും. ഏറ്റവും കുടൂതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം കശ്മിരാണ്. അവിടേക്ക് പോകാന്‍ മോദി സര്‍ക്കാർ സൗകര്യം ഒരുക്കുകയുണ്ടായി. മോദിയോട് ഇഴുകിചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button