Latest NewsKeralaIndia

പ്രളയ മാസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് സഹസ്ര കോടിയുടെ മദ്യം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 637.45 കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: നാടാകെ പ്രളയത്താല്‍ വെള്ളത്തില്‍ മുങ്ങികിടന്ന ഓഗസ്റ്റ് മാസത്തില്‍ കേരളം അകത്താക്കിയത് 1229 കോടിയുടെ മദ്യമെന്ന് കണക്കുകള്‍.ജൂലൈ മാസത്തെ വില്‍പ്പനയെക്കാള്‍ അധികമായി സര്‍ക്കാരിന് ലഭിച്ചത് 71 കോടി രൂപയാണ്. ഈ വര്‍ഷം മാത്രമായി കേരളത്തില്‍ 9878.83 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 637.45 കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ദുരിതപെയ്ത്തിനിടയിലും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചതാണ് ഈ റെക്കോര്‍ഡിന് കാരണം. ഓണം സീസണ്‍ മുന്‍നിറുത്തി വില്‍പ്പന കൂടുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടി രൂപയാണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത്. പുതുതായി മദ്യശാലകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഒമ്പത് മദ്യശാലകളാണ് മാറ്റി സ്ഥാപിച്ചത്.

കഴിഞ്ഞ പ്രളയത്തില്‍ മുപ്പതേളം ഔട്ട്‌ലെറ്റുകള്‍ അടച്ചിരുന്നിട്ടും 1143 കോടിയടെ മദ്യമായിരുന്നു വിറ്റഴിച്ചത്.പത്തു വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 5000 കോടിയില്‍ നിന്നും 10,000 കോടി രൂപയുടെ വര്‍ധനവാണ് മദ്യത്തിന്റെ വിറ്റുവരവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button