KeralaLatest NewsNews

കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രംഗത്തെത്തി. പരിഷ്‌കാരം അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാവണമെന്നും ഉയര്‍ന്ന പിഴ വിപരീത ഫലം ഉണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര നിയമത്തിനെതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറല്‍ ഘടന തകര്‍ക്കുന്നുവെന്നും പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിന്റെ തടവറയിലാണ് കേരള കോണ്‍ഗ്രസ്(എം)വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യു.ഡി.എഫിന് കഴിയില്ലെന്നും ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button