Latest NewsNewsInternational

പാകിസ്ഥാനിൽ അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു : പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു.

ലാഹോര്‍: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിൽ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ ആണ് മരിച്ചത്. ശനിയാഴ്ച പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിന് അദ്ധ്യാപകനായ കമ്രാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.

Also read : പാ​ക്കി​സ്ഥാ​നി​ൽ നൂ​റു കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പം നടത്താനൊരുങ്ങി ചൈന

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്‌തെന്നാണ് സഹപാഠികളുടെയും വീട്ടുകാരുടെയും ആരോപണം. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.അതേസമയം പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. സ്കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button