Latest NewsNewsInternational

പാ​ക്കി​സ്ഥാ​നി​ൽ നൂ​റു കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പം നടത്താനൊരുങ്ങി ചൈന

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ വൻ തുകയുടെ നി​ക്ഷേ​പം നടത്താനൊരുങ്ങി ചൈന. ഇ​സ്‌​ലാ​മാ​ബാ​ദ് വി​മ​ൻ​സ് ചേം​ബ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യിൽ നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തുമെന്നു പാ​ക്കി​സ്ഥാ​നി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി യാ​വോ ജിം​ഗ് ആണ് പ്രഖ്യാപിച്ചത്. ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി (സി​പി​ഇ​സി) വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വേ​ഗ​ത തൃ​പ്തി​ക​ര​മാണെന്ന് യാ​വോ ജിം​ഗ് പറഞ്ഞു.

Also read : പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഒ​ക്ടോ​ബ​റി​ൽ ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ (സി.​പി.​എ​ഫ്.​ടി.​എ) ര​ണ്ടാം ഘ​ട്ട​ത്തി​ന്അ​ന്തി​മ​രൂ​പ​മാ​കും. അ​തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും സ​മു​ദ്രോ​ൽ​പ്പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​യ​റ്റു​മ​തി​യു​ടെ 90 ശ​ത​മാ​ന​ത്തി​ന്‍റെ​യും തീ​രു​വ പൂ​ജ്യം ശ​ത​മാ​ന​മാ​യി മാറും. ചൈ​ന​യു​ടെ വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശം പാ​ക് ക​യ​റ്റു​മ​തി​യി​ൽ 50 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​ക്കുമെന്നും ഇ​ത് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കു​മെ​ന്നും യാ​വോ ജിം​ഗ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button