NewsHealth & Fitness

നിങ്ങളുടെ ഡയറ്റില്‍ സസ്യാഹാരം മാത്രമാണോ ഉള്‍പ്പെടുത്തിയിരിക്കുന്നത്; എങ്കില്‍ ഇതൊന്നറിയൂ…

അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിട്ടയായ ഭക്ഷണക്രമമാണ് അമിതവണ്ണം ഒഴിവാക്കാനുള്ള പ്രധാന പ്രതിവിധി. എന്നാല്‍ തടി കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കിയിട്ട് കാര്യമില്ല. അമിത വണ്ണം കുറയ്ക്കാനായി പലരും കീറ്റോ ഡയറ്റ്, വീഗന്‍ ഡയറ്റ് എന്നിങ്ങന പല ഡയറ്റും പരീക്ഷിക്കാറുണ്ട്. എന്നാല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാതെ ഇത്തരം ഡയറ്റുകള്‍ ചെയ്താല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

ALSO READ: കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു

മല്‍സ്യം, മാസം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗന്‍ ഡയറ്റുകള്‍. പല ബോളിവുഡ് താരങ്ങളും ഈ ഡയറ്റാണ് ചെയ്തുവരുന്നത്. എന്നാല്‍ വീഗന്‍ ഡയറ്റുകള്‍ ഏറെ അപകടകരമാണെന്നാണ് യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സസ്യാഹാരം മാത്രം ഉപയോഗപ്പെടുത്തിയുള്ള ഡയറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ അത്യാവശ്യമായ ഘടകമാണ് കോളിന്‍. ശരീരത്തില്‍ സ്വാഭാവികമായി കോളിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും ചിലരിലുണ്ടാവുക. ഇത്തരക്കാര്‍ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ALSO READ: പുഴത്തീരത്തു നിന്ന് ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവം : അഞ്ചു പേര്‍ അറസ്റ്റില്‍

മല്‍സ്യം, മാംസം, പാലുല്‍പന്നങ്ങള്‍ എന്നിവയിലാണ് കോളിന്‍ ഘടകം ഏറ്റവും അധികം അടങ്ങിയിരിക്കുന്നത് . ശരീരത്തിനു വേണ്ട പ്രോട്ടീന്‍ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങള്‍ക്ക് സാധിക്കുന്നു. അതിനാല്‍ ഇവ ഉപേക്ഷിച്ചാല്‍ ശരീരത്തിന് വേണ്ട കോളിന്‍ എന്ന ഘടകം ലഭിക്കാതെ വരുകയും തുടര്‍ന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓര്‍മശക്തി, പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്റെ മറ്റ് വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button