Latest NewsNewsSportsTennis

യുഎസ് ഓപ്പണിൽ ചരിത്ര നേട്ടം : സൂപ്പർ താരം സെറീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു

വാ​ഷിം​ഗ്ട​ണ്‍: 2019ലെ യുഎസ് ഓപ്പൺ വനിത ഫൈനൽ സാക്ഷ്യം വഹിച്ചത് ചരിത്ര നേട്ടത്തിന്. സൂപ്പർ താരം സെറീനയെ വീഴ്ത്തി ആദ്യ ഗ്രാൻഡ്സ്ലാം 19കാ​രി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു സ്വന്തമാക്കി. സ്കോ​ര്‍: 6-3, 7-5. കൂടാതെ യുഎസ് ഓപ്പൺ ചാമ്പ്യൻ ആകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബി​യാ​ങ്ക. കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പുറംവേദന കാരണം സെറീന പിന്‍മാറിയതിനാൽ ബിയാൻക കിരീടം നേടിയിരുന്നു,

38ാം ജന്മദിനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാൻ സെറീനയ്ക്ക് സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ (24)റെക്കോഡിനൊപ്പമെത്താൻ സെറീന ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Also read :യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ

shortlink

Related Articles

Post Your Comments


Back to top button