Latest NewsNewsIndia

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ കണ്ടു; പരാതിയുമായി യുവതി

ന്യൂഡല്‍ഹി: അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ തത്സമയം കണ്ടതായി പരാതി. മാധ്യമപ്രവര്‍ത്തകയായ യുവതിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലുള്ള ഷോറൂമിലാണ് സംഭവം. ഷോറൂമിലെ ജിവനക്കാരന്‍ ഒളിക്യാമറ സ്ഥാപിച്ച് യുവതി വസ്ത്രം മാറുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ കണ്ടതായാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ALSO READ: പി.ജെ.ജോസഫ് -ജോസ.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസിയുടെ കര്‍ശന താക്കീത്

എന്നാല്‍ പ്രതിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. ഉടന്‍ തന്നെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എന്താണ് പ്രസ്‌നമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തതായി ഗ്രേറ്റര്‍ കൈലാഷ് പോലീസ് അറിയിച്ചു.

ALSO READ: കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button