Latest NewsNewsIndia

കോൺഗ്രസ് തർക്കം: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോൺഗ്രസ് പാർട്ടിയിലെ രൂക്ഷമായ തർക്കത്തെത്തുടർന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്.

ALSO READ: പ്രശ്ന പരിഹാരം: മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് 51 നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. അതേസമയം എന്‍സിപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് സൂചന.

ALSO READ: സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ

സോണിയാ ഗാന്ധി പുതിയ ഉപാധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മിലിന്ദ് ദേവ്‌റയെ മുംബൈ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ മാറ്റിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ദേവ്‌റ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ സോണിയയാണ് തുടരാന്‍ നിര്‍ദേശിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ മിലിന്ദ് ദേവ്‌റയും സഞ്ജയ് നിരുപവും തമ്മിലുള്ള പോര് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button