Latest NewsNewsIndia

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മോദിയുടെ മറുപടി വന്നു; മകളുടെ വിവാഹത്തിന് ക്ഷണിച്ചയാൾ ശരിക്കും ഞെട്ടി

ന്യൂഡൽഹി: മറുപടി ലഭിക്കില്ലെന്ന വിശ്വാസത്തിൽ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച രാജശേഖരനെ ഞെട്ടിച്ചുകൊണ്ട് മോദിയുടെ മറുപടി വന്നു. വീട്ടുകാരെ അമ്പരിപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ മറുപടി കത്ത് വന്നത്.

ALSO READ: കേവലം ഒരു സീറ്റിനോ വോട്ടിനോ വേണ്ടി ആശയങ്ങള്‍ ബലികഴിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എം.പി

മുൻ മെഡിക്കൽ റിസർച്ചറും സൂപ്പർവൈസറുമായ തമിഴ്നാട് വെള്ളൂർ സ്വദേശി രാജശേഖരനാണ് മകൾ ഡോ . രാജശ്രീയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണക്കത്ത് അയച്ചത് , അതും പ്രത്യേകമായി തയ്യാറാക്കിയ ക്ഷണക്കത്ത്.

ഈ മാസം 11 നാണ് വിവാഹം. കത്ത് അയച്ചെങ്കിലും പ്രധാനമന്ത്രിയിൽ നിന്നും ഒരു മറുപടി പോലും രാജശേഖർ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ അപ്രതീക്ഷിതമായി ആ മറുപടി അവരെ തേടിയെത്തി . ‘ താങ്കളുടെ മകൾ ഡോ . രാജശ്രീയും , ഡോ ,സുദർശനനും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ട് . മഹത്തായ ഈ അവസരത്തിൽ എന്നെ ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ട്. വധൂവരന്മാരുടെ ഭാവിജീവിതം എല്ലാ വിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ ‘ മോദി ആശംസിച്ചു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

പ്രധാന മന്ത്രിയുടെ ഔദ്യോഗിക ജീവിതത്തിനിടയിൽ തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം അയച്ച കത്ത് ഫ്രെയിം ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിലാണ് വീട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button