KeralaLatest NewsNews

നന്നാകാൻ തീരുമാനിച്ച് കേരളത്തിലെ കുടിയന്മാർ, വിവിധ മദ്യ ബ്രാൻഡുകൾ ഓണത്തിന് മുമ്പേ ഒരുക്കിവെച്ച സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം: കേരളത്തിലെ കുടിയന്മാർ നന്നാകാൻ തീരുമാനിച്ചതായിരിക്കാം ഓണത്തിന് ബെവ്കോയിലെ മദ്യ വിൽപനയിൽ കുറവ് രേഖപ്പെടുത്തിയതിന് കാരണമെന്നാണ് ബെവ്കോ ജീവനക്കർ പറയുന്നത്. ഓണക്കാലത്ത് ബിവറേജസ് ഷാപ്പുകളിലെ റെക്കാഡ് മദ്യവില്‍പ്പനയുടെ കണക്കുകളാണ് സാധാരണ പുറത്തുവരാറുള്ളത്. എന്നാല്‍, ഇക്കുറി അതുണ്ടാകുമോ എന്ന് സംശയമാണ്.

ALSO READ: അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ

കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ മദ്യ വില്‍പ്പന കുറഞ്ഞെന്ന് അധികൃതരും സമ്മതിക്കുന്നു. അത്തം പിറന്നശേഷം സാധാരണ ഓണം സീസണിലുണ്ടാകാറുള്ളത്ര വില്‍പ്പന കഴിഞ്ഞയാഴ്ചയില്‍ ഉണ്ടായില്ല. പൂരാടം, ഉത്രാടം ദിവസങ്ങളിലും തിരുവോണ ദിവസവും കച്ചവടം ഉഷാറായാല്‍ മാത്രമേ കഴിഞ്ഞവര്‍ഷത്തെ ഓണം സീസണിലെ വിറ്റുവരവെങ്കിലും ഇത്തവണ നേടാന്‍ കഴിയൂവെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ പറഞ്ഞത്‌.

പ്രളയം കാരണം കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയില്‍ 17 കോടി രൂപയുടെ കുറവുണ്ടായിരുന്നു. 60 ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രളയത്തെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നതും കനത്ത മഴയും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു കാരണം. എന്നാല്‍, ഇത്തവണ എല്ലാ ഔട്ട്ലെറ്റുകളും തുറന്നുപ്രവര്‍ത്തിക്കുകയും മദ്യത്തിന് വിലകൂട്ടുകയും ചെയ്തിട്ടും മുന്‍വര്‍ഷത്തെ അത്രപോലും വിറ്റുവരവ് ഇതുവരെ ഉണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു.

ALSO READ: രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

സാധാരണക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാന്‍ റമ്മും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വൈ ഫൈ എന്ന ബ്രാന്‍ഡാണ് ഈ ഓണം സീസണില്‍ വിപണി കീഴടക്കാന്‍ എത്തിയ പുതിയ ഇനം. ബ്രാന്‍ഡി, റം വിഭാഗങ്ങളിലായി ഒരു ലിറ്ററിന്റെ ബോട്ടിലുകളാണ് വിപണിയിലുള്ളത്. അതേസമയം, ജനപ്രിയ ബ്രാന്‍ഡുകളുള്‍പ്പെടെ ആവശ്യത്തിന് മദ്യം എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുള്ളതായി ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button