KeralaLatest NewsNews

ഓണാഘോഷത്തിന് മാറ്റുകൂട്ടി ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും

തൃശ്ശൂര്‍: ഓണാഘോഷത്തിന് ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് തൃശൂരിലെ ഓണാഘോഷവേദിയിൽ ആടിപ്പാടി കാണികളെ രസിപ്പിച്ചത്. ‘തന്നക്കം താരോ, തന്നക്കം താരോ….ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ…ചേറിലു ഞങ്ങ നേരു കണ്ടേ..’ എന്ന പാട്ടിനൊപ്പമാണ് മേയർ ചുവടുവെച്ചത്. ആദ്യ പാട്ടുകഴിഞ്ഞതോടെ ‘കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി…’ മേയര്‍ വീണ്ടും സ്‌റ്റേജിലെത്തി. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്‍, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരും മേയറിനൊപ്പം ചുവടുവെച്ചു.

Read also: നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും നായക്കുട്ടി ബോധം കെട്ട് താഴെ വീണു; മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടെന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button