KeralaLatest NewsNews

പാലാ ഉപതെരഞ്ഞെടുപ്പ്: സമവായ ചർച്ച ഇന്ന്, ജോസഫിന്റെ കാര്യത്തിൽ ജോസ് വിഭാഗത്തിന്റെ തീരുമാനം നിർണ്ണായകം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് – ജോസഫ് വിഭാഗം സമവായ ചർച്ച ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

ALSO READ: അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺ​ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.

ALSO READ: വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം

എന്നാൽ ഇന്നലെ സമാവായ ചർച്ച വിളിച്ചുചേർത്തിരുന്നെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button