KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ തീർഥാടകർ കുടുങ്ങി; സംഭവത്തിൽ ഏജൻസിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഉംറ തീർഥാടകർ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന എത്തിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്.

ALSO READ: വേദങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കണം; സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി മനസ്സുതുറക്കുന്നു

അതേസമയം, ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. തീർഥാടകരിൽ ചിലർ ഇതിന് വഴങ്ങിയിട്ടില്ല. സംഭവത്തിൽ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: നന്നാകാൻ തീരുമാനിച്ച് കേരളത്തിലെ കുടിയന്മാർ, വിവിധ മദ്യ ബ്രാൻഡുകൾ ഓണത്തിന് മുമ്പേ ഒരുക്കിവെച്ച സർക്കാരിന് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button