KeralaLatest NewsNews

പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നു

കൊച്ചി: പൊലീസുകാരുടെ ജോലിസമയം പുന: ക്രമീകരിയ്ക്കുന്നു. കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയമാണ് പുനഃക്രമീകരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാരുടെ സമയം പുന: ക്രമീകരിയ്ക്കുന്നത്. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

Read Also : മാവോയിസ്റ്റ് ബന്ധം: മലയാളിയായ ജെന്നി റൊവീനയുടെ വസതിയില്‍ പൊലിസ് റെയ്ഡ്, ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു

ഓണക്കാലത്ത് വിശ്രമമില്ലാതെ പൊലീസുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിജിപിയെ കണ്ട് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കമ്മീഷണര്‍ വിജയ സാക്കറയ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button