KeralaLatest NewsNews

ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം

കൊച്ചി: ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം. റോഡിന്റെ ശോചനിയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ നടുറോഡില്‍ സദ്യ വിളമ്പി നാട്ടുകാരുടെ പ്രതിഷേധം നെടുങ്ങാട് ഹെര്‍ബര്‍ട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ശോചീനിയാവസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു നടുറോഡില്‍ സദ്യ വിളമ്പിയത്. ഉത്രാട നാളില്‍ ഐഎന്‍ടിയുസി നായരമ്പലം മണ്ഡലം കമ്മറ്റിയാണ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിച്ചത്.

Read Also : ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും​ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഹെര്‍ബര്‍ട്ട് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടികള്‍ വാഗ്ദാനം നല്‍കുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി പനമ്പിള്ളി നഗറിലെ കുഴിയില്‍ പൂക്കളമിടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലായിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സംഭവം മിനിറ്റുകള്‍ക്കുള്ളില്‍ ജനശ്രദ്ധയാകര്‍ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button