Latest NewsUAENewsGulf

ദുബായിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് : നിരവധി കുട്ടികൾക്ക് പരിക്കേറ്റു

ദുബായ് : സ്കൂൾ ബസ് അപകടത്തിൽപെട്ട് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. അൽ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങ്ങിൽ സ്കൂൾബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ച് അൽ വർഖ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ 15 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സ്കൂൾബസിന്റെ മുൻവശം പൂർണമായും തകർന്നു.

Also read : കശ്മീർ വിഷയം : ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്

ബസിലെ സൂപ്പർവൈസർക്കും ഡ്രൈവർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.അപകടസ്ഥലത്തുനിന്നുള്ള വീഡിയോദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button