Latest NewsNewsUK

ഔദ്യോഗിക സസ്‌പെൻഷൻ; ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി നിർത്തിവെച്ചു.
ഇന്ന് മുതൽ ഒക്ടോബർ 14വരെയാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്.

ALSO READ: നോണ്‍-വെജ് ഓണസദ്യ: മീനും, ഇറച്ചിയും ഒഴിവാക്കി ഒരോണമില്ല

പ്രധാനമന്ത്രി ബോറിസ് ജോൺസൺ കരാറില്ലാതെയുള്ള ബ്രെക്‌സിറ്റിനെതിരെ നിയമം പാസാക്കുന്നത് തടയാൻ ആഗസ്റ്റ് 29നാണ് പാർലമെന്റ് സസ്‌പെൻഷൻ പ്രഖ്യാപിച്ചത്.

ജനങ്ങളെ നിശബ്ധരാക്കുന്ന നടപടിയാണ് പാർലമെന്റിന്റെ സസ്‌പെൻഷൻ എന്നാരോപിച്ച എംപിമാർ പ്രധാനമന്ത്രിയുടെ നടപടി ലജ്ജാവഹമാണെന്ന് മുദ്രാവാക്യമുയർത്തി. പ്രതിപക്ഷ എംപിമാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്ന നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായത്.

ALSO READ: വിമാനം പറപ്പിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ വനവാസി വനിതാ പൈലറ്റ് മധുമിത

സെപ്തംബർ 10 മുതൽ ഒക്ടോബർ 14വരെ അഞ്ച് ആഴ്ച്ചത്തേക്കാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. ഒക്ടോബർ 31നു കരാറില്ലെങ്കിലും ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ബോറിസ് ജോൺസൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button