NewsFootball

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം

ദോഹ: വേൾഡ് കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലിന്ന് ഇന്ത്യ- ഖത്തർ പോരാട്ടം നടക്കും. ആദ്യ കളിയിൽ ഒമാനെതിരെ ജാഗ്രതക്കുറവുമൂലം ജയം കൈവിട്ട സുനിൽ ഛേത്രിയും സംഘവും ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ ജയിക്കണമെങ്കിൽ ശരിക്കും വിയർക്കേണ്ടിവരും.

ALSO READ: ജമ്മു കശ്മീർ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

തോൽവി ഒഴിവാക്കി സമനില നേടുന്നതുപോലും ഇന്ത്യക്കു ജയിക്കുന്നതിനു സമാനമായിരിക്കും . ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിമൂന്നും ഖത്തർ അറുപത്തിരണ്ടും സ്ഥാനത്താണ്. ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുക . നാൽപത് ഡിഗ്രി ചൂടായതിനാൽ ഇന്ത്യൻ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക.

ALSO READ: വിമാനം പറപ്പിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ വനവാസി വനിതാ പൈലറ്റ് മധുമിത

ഒമാനെതിരെ 4 -3 -2 -1 എന്ന ഫോർമാറ്റിലാണ് ഇന്ത്യ കളിച്ചത് .ആദ്യ കളിയിൽ 82 മിനിറ്റുവരെ ഒരുഗോളിന് മുന്നിലായിരുന്നു ഇന്ത്യ.അവസാന എട്ട് മിനിറ്റിൽ രണ്ടുഗോൾ വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയേറ്റത്‌ .

shortlink

Related Articles

Post Your Comments

Related Articles


Back to top button