Latest NewsNewsInternational

ആരാധനാലയത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് 31 മരണം : നിരവധിപേരുടെ നില ഗുരുതരം

ബാഗ്ദാദ്: ആരാധനാലയത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് 31 മരണം. പുണ്യദിനമായ അഷൂറയില്‍ ഇറാഖിലെ കര്‍ബലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 31 പേര്‍ മരിച്ചത്. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലാണ് അപകടം നടന്നത്. വിശ്വാസികള്‍ ആരാധനാലയത്തിലേക്ക് പോകുന്നതിനിടെ നടപ്പാതയുടെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു.

Read Also :മുംബൈയിൽ കെട്ടിടം തകർന്നുവീണു : രണ്ടു പേരെ രക്ഷപ്പെടുത്തി : നിരവധിപേർക്ക് പരിക്ക്

സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് കര്‍ബല. ഷിയ വിഭാഗത്തിന് പവിത്രമായ ഒരു മതാചാരദിനമാണിന്ന്. ഇതില്‍ പങ്കെടുക്കുന്നതിനായി നിരവധി ആളുകളാണ് കര്‍ബലയില്‍ എത്തിച്ചേര്‍ന്നിരുന്നത്. നടപ്പാത തകര്‍ന്ന് വീണതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടിയതാണ് അപകടത്തിന്റെ ആഘാതം കൂടാന്‍ ഇടയാക്കിയതെന്ന് അഷൂറ അധികൃതര്‍ പറഞ്ഞു.

ഷിയാ മുസ്ലീങ്ങളുടെ ഒരു വിശുദ്ധ ദിനമായ അഷൂറ മുഹറം കഴിഞ്ഞാണ് ആഘോഷിക്കുന്നത്. എ ഡി 680-ല്‍ പ്രവാചകന്‍ മുഹമ്മദിന്റെ പൗത്രനായ ഇമാം ഹുസൈനെ കര്‍ബലയ്ക്കടുത്ത് വച്ച് സൈന്യം കൊലപ്പെടുത്തിയ ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അഷൂറ, പാപങ്ങള്‍ കഴുകിക്കളയാനുള്ള ദിവസമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഷിയാകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button