KeralaLatest NewsNews

കാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോയ്ക്ക് വിധേയയായ രജനി സര്‍ക്കാറിനെതിരെ നടത്തിവന്ന സമരത്തെ കുറിച്ച് നിലപാട് വ്യക്തമാക്കുന്നു

ആലപ്പുഴ: കാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോയ്ക്ക് വിധേയയായ രജനി സര്‍ക്കാറിനെതിരെ നടത്തിവന്ന സമരത്തെ കുറിച്ച് നിലപാട് വ്യക്തമാക്കുന്നു. രജനി സര്‍ക്കാരിനെതിരെ നടത്തിവന്നസമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണിത്.

Read Also : കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം : രജനി നിയമ നടപടിയ്ക്ക്

മാവേലിക്കര താലൂക്ക് ഓഫീസിന് മുമ്പിലാണ് കുടുംബാംഗങ്ങളുമൊത്ത് ഇവര്‍ നിരാഹാര സമരം നടത്തി വന്നത്. തെറ്റായ രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കാത്ത ഘട്ടത്തിലാണ് സമരം നടത്തിയതെന്ന് രജനി പറഞ്ഞു.

കാന്‍സറില്ലാതെ കാന്‍സറിന്റെ ചികില്‍സയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട് കുടശനാട് സ്വദേശിനി രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും. മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ ബാക്കിയാണ് പാര്‍ശ്വഫലങ്ങള്‍. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.

<p>പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button