Latest NewsNewsIndia

വീണ്ടും ശശി തരൂര്‍; നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ നേതൃപദവികളിലേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. പ്രവര്‍ത്തക സമിത അംഗത്വമുള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നും ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വൈകാതെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വാസമുണ്ടെന്നും തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടത്തുക വഴി നേതൃത്വത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവരുകയും അതുവഴി വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജംപകരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ദ ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ഹിന്ദുയിസം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനുമുന്നോടിയായി പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

ALSO READ: സിപിഎമ്മിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങി സിപിഐ

മോദിസര്‍ക്കാരിനെ ആദ്യം വിമര്‍ശിച്ച വ്യക്തി താനാണെന്നും 2018-ല്‍ പ്രസിദ്ധീകരിച്ച ‘ദ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തിലൂടെ മോദിസര്‍ക്കാരിന്റെ കുറവുകള്‍ താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.എന്നാല്‍, 2014-ലെ തിരഞ്ഞെടുപ്പില്‍നിന്ന് 2019-ലെ ത്തിയപ്പോഴേക്കും തന്റെ വോട്ടുശതമാനം 31-ല്‍നിന്ന് 37 ആയി മോദി ഉയര്‍ത്തിയെന്നും പാര്‍ട്ടിയെന്നനിലയില്‍ രണ്ടുതിരഞ്ഞെടുപ്പിലും ബി.ജെ.പി. 19 ശതമാനത്തോളം വോട്ടുനേടി. അതെന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാദി എന്തൊക്കെയോ ചെയ്യുന്നുവെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും കരുതുന്നത്. നാം അത് സമ്മതിക്കണം. ഒപ്പം അതിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടണമെന്നും തരൂര്‍ വ്യക്തമാക്കി. അദ്ദേഹം ശൗചാലയങ്ങള്‍ പണിയുമ്പോള്‍ അതില്‍ 60 ശതമാനത്തിലും പൈപ്പുവെള്ളമില്ലെന്നും ഗ്രാമീണസ്ത്രീകള്‍ക്ക് ഗ്യാസ് സിലിന്‍ഡര്‍ നല്‍കുമ്പോള്‍ അവരില്‍ 92 ശതമാനത്തിനും സിലന്‍ഡര്‍ വീണ്ടും നിറയ്ക്കാനുള്ള വരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മോദിയുടെ നയങ്ങള്‍ പിഴവുകളുള്ളതാണെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നടിക്കുന്നതുകൊണ്ട് വോട്ടുകിട്ടില്ല. പുരോഗമന, മതേതര, ലിബറല്‍ പാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെമാത്രം വോട്ടുപിടിച്ചാല്‍ പോരെന്നും പറഞ്ഞ തരൂര്‍ രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ വിട്ട് ബി.ജെ.പി.യിലേക്കുപോയവരുടെ വിശ്വാസവും വോട്ടും തിരിച്ചുപിടിക്കണമെന്നും എന്താണ് അവരെ മോദിയിലേക്ക് ആകര്‍ഷിച്ച ഘടകമെന്താണെന്ന് മനസിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ ഊമയായ കുട്ടിയെ കണ്ടെത്തിയത് സംസ്ഥാനത്തിന് പുറത്ത് നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button