KeralaLatest NewsNews

തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും

കൊച്ചി: കള്ളച്ചെക്ക് കേസില്‍ കുടുങ്ങിയ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും. വൈകിട്ട് എയര്‍ ഇന്ത്യാ വി​മാനത്തി​ല്‍ നെടുമ്പാശ്ശേരിയിലാണ് അദ്ദേഹം എത്തുന്നത്. എയര്‍പോര്‍ട്ട് ടെര്‍മി​നല്‍ മൂന്നി​ലും തുടര്‍ന്ന് ആലുവയി​ലും എസ്.എന്‍.ഡി​.പി​ യോഗത്തി​ന്റെ വി​വി​ധ യൂണി​യനുകളുടെയും പോഷകസംഘടനകളുടെയും ആഭി​മുഖ്യത്തി​ല്‍ തുഷാറിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുഷാറി​നെ സ്വാഗതം ചെയ്ത് ആലുവയി​ലും എറണാകുളം നഗരപ്രദേശങ്ങളി​ലും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നി​ട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാകും നി​ന്ന് നൂറുകണക്കി​ന് വാഹനങ്ങളുടെ അകമ്പടി​യോടെയാകും ആലുവ പ്രി​യദര്‍ശി​നി​ മുനി​സി​പ്പല്‍ ടൗണ്‍​ ഹാളി​ലേക്ക് തുഷാറിനെ ആനയിക്കുന്നത്,

Read also: ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേര്‍ച്ച വഴിപാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button