KeralaLatest NewsNews

പാലാ പോര്: ഒരുമിച്ച് പോകാൻ തയ്യാറായി ജോസഫ്; ജോസ് കെ മാണിയുമായി ചർച്ച നടത്തും

കോട്ടയം: ജോസ് ടോമിന്‍റെ വാഹന പ്രചാരണയോഗത്തിന് തുടക്കം കുറിക്കാൻ സംസ്ഥാന യുഡിഎഫ് നേതാക്കള്‍ ശനിയാഴ്ച പാലായില്‍ എത്തുമ്പോൾ ജോസഫിനേയും, ജോസ് കെ മാണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി തുടര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്ന് റിപ്പോർട്ട്.

ALSO READ: കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും

ഒരുമിച്ച് പോകണമെന്ന യുഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് ജോസഫ് വിഭാഗം അയഞ്ഞത്. പക്ഷേ പ്രതിഛായയിലെ ലേഖനത്തിലും കണ്‍വെൻഷനിലെ കൂകി വിളിയിലും പ്രതിഷേധമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കും.

ALSO READ: പി.കെ ശശിയെ തിരിച്ചെടുത്ത് സിപിഎം

പ്രാദേശിക പ്രവര്‍ത്തകരുടെ പാലായിലെ യോഗത്തില്‍ മോൻസ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിമത സ്ഥാനാര്‍ത്ഥിയായി ജോസഫ് പക്ഷം രംഗത്തിറക്കിയ ജോസഫ് കണ്ടത്തില്‍ ഉള്‍പ്പടെ ചിലര്‍ ജോസ് പക്ഷവുമായി സഹകരിക്കുന്നതിനെ യോഗത്തില്‍ എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button