Latest NewsNews

ഫൈനല്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ സംഘര്‍ഷം

അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം ‘ഫൈനല്‍’ എന്ന സിനിമയുടെ പ്രദര്‍ശത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. 9.30ന് തുടങ്ങേണ്ടിയിരുന്ന സിനിമ സാധാരണയില്‍ നിന്നും വൈകി ആരംഭിക്കുകയും തുടര്‍ന്ന് പരസ്യങ്ങളുടെ അതിപ്രസരവും ആയിരുന്നു. അപ്പോള്‍ തന്നെ തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും പ്രതിഷേധ ശബ്ദം ഉയര്‍ന്നു. തുടര്‍ന്ന് ഇന്റര്‍വെല്ലിനു ശേഷവും പരസ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വീര്‍പ്പുമുട്ടിച്ചു.

READ ALSO: മലയാളികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും കുറയുന്നു

ഇരുപത് മിനുട്ടില്‍ കൂടുതല്‍ പരസ്യങ്ങള്‍ പ്രദര്‍ശിച്ചപ്പോള്‍ തിയറ്ററിനുള്ളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും തിയറ്റര്‍ മാനേജരെ വിവരം ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു എന്നാല്‍, രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അല്ലാതെ മറ്റാരും തന്നെ ഇത്രയും ജനങ്ങള്‍ തിങ്ങി നിറഞ്ഞ രണ്ടു തീയറ്ററിന്റെ ഉത്തരവാദപ്പെട്ടവര്‍ ആയി ഉണ്ടായിരുന്നില്ല. പ്രതിഷേധം ശക്തമായപ്പോള്‍, ഏറെ നേരത്തിനു ശേഷം മാനേജര്‍ സ്ഥലത്ത് എത്തുകയും സിനിമ ഉടന്‍ ആരംഭിക്കാം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

READ ALSO: ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്‌; സംഭവമിങ്ങനെ

എന്നാല്‍ വീണ്ടും ആദ്യം മുതല്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയും കുടുംബമായി എത്തിയ പ്രേക്ഷകര്‍ ഉള്‍പ്പടെയുള്ളവരെ അവഹേളിക്കുകയുമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് തീയറ്റര്‍ മുഴുവനും വന്‍ പ്രതിഷേധം ഉണ്ടാവുകയും നിരവധി പേര്‍ സിനിമ കാണാതെ തീയറ്റര്‍ വിട്ടു പുറത്തു പോവുകയും ചെയ്തു. സിനിമ പ്രദര്‍ശനത്തിനിടെ അനിയന്ത്രിതമായ പരസ്യ പ്രദര്‍ശനവും സമയ കൃത്യത പാലിക്കാത്തതും വലിയ തുക മുടക്കി സിനിമ കാണാന്‍ വരുന്നവരോടുള്ള കടുത്ത വെല്ലുവിളിയും അവഗണയുമാണെന്ന് നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു.

READ ALSO: കോൺഗ്രസ് പരിഭാഷക ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃപ്പുലിയൂർ ക്ഷേത്ര ഉപദേശക സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button