Latest NewsIndia

പാക്കിസ്ഥാൻ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍

ഇന്ത്യയിലേക്ക്  ഭീകരരെ കടത്തിവിടാൻ ഐ എസ്‌ഐ കടുത്ത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്.

ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. തീവ്രവാദികളെ അയച്ച്‌ കശ്മീരില്‍ അക്രമത്തിന് പാകിസ്ഥാന്‍ ശ്രമിക്കുന്നതായി ഇന്ത്യ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷനെയാണ് അറിയിച്ചത്. അതേസമയം കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളിയിരുന്നു. ഇന്ത്യയിലേക്ക്  ഭീകരരെ കടത്തിവിടാൻ ഐ എസ്‌ഐ കടുത്ത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്.

അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പഷ്തൂണ്‍ വംശജരടക്കമുള്ള വിദേശികളുള്‍പ്പെടുന്ന ജിഹാദികളെയാണ് ഏഴു ഭീകരപരിശീലന ക്യാമ്പുകളിലായി പാക് ചാരസംഘടനയായ ഐ.എസ്.ഐയും പാക് സേനയും ഒരുക്കിയിട്ടുള്ളത്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുകയാണെന്നും ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് പറഞ്ഞു. ഈ സന്നാഹത്തിന്റെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ചോര്‍ത്തിയതാണിപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടിയാകുന്നത്.

ബാലക്കോട്ട്‌ മാതൃകയില്‍ ഭീകരപരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറാകുമോ എന്ന ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജിഹാദികളെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റി ഭീകരാക്രമണം നടത്താനുള്ള പദ്ധതി അതീവ ജാഗ്രതയോടെയാണ് ഇന്ത്യന്‍സേന നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവലിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷാസേനയെ കശ്മീരില്‍ വിന്യസിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button