Latest NewsIndia

ജോലി കാരണം വധുവിനെ കിട്ടുന്നില്ല: ജോലി രാജിവെച്ച് പോലീസുകാരൻ

മറ്റ് വകുപ്പുകളില്‍, എസ്‌ഐയിലും അതിനു മുകളിലുള്ള റാങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും വാഹനം, പെട്രോള്‍ പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നു, പക്ഷേ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സ്ഥാനക്കയറ്റമോ മറ്റ് അലവന്‍സുകളോ ഇല്ല

ഹൈദരാബാദ്: കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ ചാര്‍മിനാര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന യുവാവ് ജോലി രാജിവെച്ചു. ഇതിന്റെ കാരണമാണ് ശ്രദ്ധേയമാകുന്നത്. 29കാരനായ സിദ്ധാന്തി പ്രതാപ് വിവാഹിതനാകാന്‍ ശ്രമിക്കുകയാണ്. പക്ഷേ, കോണ്‍സ്റ്റബിള്‍ ആയതിനാല്‍ അദ്ദേഹത്തിന്‍റെ ആലോചനകള്‍ പെണ്‍കുട്ടികള്‍ നിരസിക്കുകയാണ്. തുടര്‍ച്ചയായുള്ള തിരസ്കാരത്തില്‍ മനംനൊന്ത പൊലീസ് കോണ്‍സ്റ്റബിള്‍ ഒടുവില്‍ ആ കടുത്ത തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു, ജോലിയില്‍ നിന്ന് രാജിവെക്കുക. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് സിദ്ദാന്തി പ്രതാപ് അയച്ച രാജിക്കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

“രണ്ടാം എൻഡിഎ സർക്കാരിന്റെ ആ​ദ്യ നൂ​റ് ദി​നം ട്രെയി​ല​ര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളൂ” : പ്രധാനമന്ത്രി

“ഞാന്‍ ഒരു കോണ്‍സ്റ്റബിള്‍ ആയതിനാല്‍ വിവാഹാലോചനകളില്‍ ഒന്ന് നിരസിക്കപ്പെട്ടു. പെണ്‍കുട്ടി എന്തിനാണ് നിരസിച്ചതെന്ന് പിന്നീട് ഞാന്‍ എന്‍റെ ബന്ധുക്കളോട് ചോദിച്ചു, അപ്പോള്‍ അവര്‍ കോണ്‍സ്റ്റബിള്‍മാര്‍ 24 മണിക്കൂര്‍ ജോലിചെയ്യുമെന്ന് പറഞ്ഞു, ” – പ്രതാപ് കത്തില്‍ വ്യക്തമാക്കി. അതേസമയം, കോണ്‍സ്റ്റബിള്‍ ജോലിയില്‍ യാതൊരു വളര്‍ച്ചയുമില്ലെന്നും പറയുന്നു. ഇതിനാലെല്ലാം താന്‍ ജോലിയില്‍ കടുത്ത അസ്വസ്ഥനാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.”35-40 വര്‍ഷം ജോലിയില്‍ സ്ഥാനക്കയറ്റം കൂടാതെ സേവനമനുഷ്ഠിച്ച്‌ കോണ്‍സ്റ്റബിള്‍മാരായി വിരമിച്ച മുതിര്‍ന്ന കോണ്‍സ്റ്റബിള്‍മാരെ ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

“മറ്റ് വകുപ്പുകളില്‍, എസ്‌ഐയിലും അതിനു മുകളിലുള്ള റാങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും വാഹനം, പെട്രോള്‍ പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നു, പക്ഷേ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സ്ഥാനക്കയറ്റമോ മറ്റ് അലവന്‍സുകളോ ഇല്ല.” – പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച്‌ പ്രസക്തമായ ചില കാര്യങ്ങളും അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ചു.എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രതാപ് 2014ലാണ് സര്‍വീസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികള്‍ തന്‍റെ ആലോചനകള്‍ തുടര്‍ച്ചയായി തിരസ്കരിക്കുന്നതില്‍ താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഗ്രാമീണമേഖലകളിലും നിന്നും മറ്റും എനിക്ക് വധുവിനെ ലഭിക്കും. എന്നാല്‍, എനിക്ക് നഗരത്തില്‍ നിന്നുള്ള വിദ്യാഭ്യാസമുള്ള വധുവിനെ തന്നെ വേണം. പ്രതാപ് നയം വ്യക്തമാക്കി. കോണ്‍സ്റ്റബിള്‍ ആയിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് താത്പര്യമില്ല. ജോലിയിലെ പരിമിതമായ വളര്‍ച്ചയും എന്നാല്‍ നീണ്ട ജോലിസമയവും പ്രത്യേകിച്ച്‌ മറ്റ് നേട്ടങ്ങളൊന്നും ഇല്ലാത്തതുമാണ് ആലോചന നിരസിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ വിവാഹിതനാകാന്‍ ശ്രമിക്കുകയാണെന്ന് പ്രതാപ് ഒരു ദേശീയമാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു.

രണ്ടു പെണ്‍കുട്ടികളുടെ ആലോചനകള്‍ വന്നെങ്കിലും താന്‍ ഒരു കോണ്‍സ്റ്റബിള്‍ ആയതിനാല്‍ അവര്‍ അത് നിരസിച്ചു. അതുകൊണ്ടാണ് ജോലി രാജിവെക്കാന്‍ തീരുമാനിച്ചതെന്നും പ്രതാപ് പറഞ്ഞു. എന്നാല്‍, മാതാപിതാക്കള്‍ തനിക്കെതിരാണെന്നും ജോലിയില്‍ തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പ്രതാപ് പറഞ്ഞു.അതേസമയം, തീരുമാനം പുനഃപരിശോധിക്കാനായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പ്രതാപിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് വകുപ്പിന് നിര്‍ദേശം നല്‍കി. നേരത്തെ സേവനം ഉപേക്ഷിക്കുന്നതില്‍ ഉറച്ചുനിന്നെങ്കിലും കൗണ്‍സിലിംഗ് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ ഇതുവരെ മനസ് തുറന്നിട്ടില്ലെന്ന് പ്രതാപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button