KeralaLatest NewsNews

മദ്യം കിട്ടിയില്ല : എസ്എഫ്‌ഐകാരുടെ അക്രമം ബാര്‍ ജീവനക്കാരനു നേരെ : കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്തു

ഇടുക്കി : എസ്എഫ്‌ഐ നേതാക്കള്‍ ബാറില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായി. ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. തൊടുപുഴയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്നാണ് നേതാക്കള്‍ ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാഭാരവാഹികളായ നാലുപേരാണ് ആക്രമണം നടത്തിയത്. ബാറില്‍ നിന്നും പണം കവര്‍ന്നതായും പരാതിയുണ്ട്.

Read Also : നാടിനെ ഞെട്ടിച്ച് ബലാത്സംഗം : ബലാത്സംഗത്തിനിരയായത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗമാരക്കാരി : പെണ്‍കുട്ടി നഗ്നയായി ഓടിയത് അരകിലോമീറ്ററോളം

പുലര്‍ച്ചെ ഒരു മണിക്കു ശേഷമെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സമയത്തു മദ്യം നല്‍കാനാവില്ലെന്നു റിസപ്ഷനിസ്റ്റായ ബോണ എന്നയാള്‍ പറഞ്ഞു. ഇതോടെ നാലംഗ സംഘം അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടു പേര്‍ പിടിച്ചു വച്ച ശേഷം മറ്റുള്ളവര്‍ മര്‍ദിച്ചു. ഇതിനിടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 22000 രൂപയും സംഘം തട്ടിയെടുത്തു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button