KeralaLatest NewsNews

ഈ വർഷത്തെ ഓണാഘോഷത്തിന് സമാപ്തി; മുന്നൂറോളം പുലികൾ നഗരത്തെ കീഴടക്കി

തൃശൂർ: ഈ വർഷത്തെ ഓണാഘോഷത്തിന് സമാപ്തി കുറിച്ച് മുന്നൂറോളം പുലികൾ തൃശ്ശൂർ നഗരത്തെ കീഴടക്കി. ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. ദേഹത്ത് നിറങ്ങൾ ചാലിച്ച് പെൺപുലികളും കുടവയറുള്ള ആൺ പുലികളും കുട്ടിപ്പുലികളുമെല്ലാം നഗരവീഥികൾ കീഴടക്കും. അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ ദേശങ്ങൾ തയാറാക്കിയിക്കിയിട്ടുണ്ട്.

ALSO READ: ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ

ഇതിൽ 3 പെൺപുലികളുമുണ്ട്. 35 മുതൽ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം. ആദ്യ പുലിക്കളിസംഘം 4ന് സ്വരാജ് റൗണ്ടിലെത്തി.

ALSO READ: പ്രതിരോധ രംഗത്ത് മികച്ച സ്വകാര്യസംരംഭകരെ പ്രത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം വിജയം; സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ ഒരുക്കിയത് സ്വകാര്യ കമ്പനി

പുലിക്കളി കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button