KeralaLatest NewsNews

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണ നൽകി കോടിയേരി ബാലകൃഷ്‌ണൻ

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റ് ഉടമകൾ‌ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി വ്യക്തമാക്കി. മരടിലെ ഫ്ലാറ്റ് ഉടമകളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: സംസ്ഥാനത്തെ മഴയുടെ അളവ്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശനിയാഴ്ച രാവിലെ മരടിലെത്തിയ കോടിയേരി സമരക്കാരുമായി ചർ‌ച്ച നടത്തി. സുപ്രീം കോടതിയുടെ തീരുമാനം അന്തിമവിധിയാണ്. എല്ലാ നടപടിയും കഴിഞ്ഞ് ഫ്ലാറ്റ് വാങ്ങി അവിടെ താമസിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതു വിചിത്രമായ കാര്യമാണ്. സുപ്രീം കോടതി ഇതിൽ ഒരു കമ്മിറ്റി വച്ചു. കമ്മിറ്റി ബിൽഡേഴ്സിന്റെ അഭിപ്രായം മാത്രമാണു കേട്ടതെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button