Latest NewsKeralaNews

ജോസ് ടോം കക്കൂസ് നിർമ്മിക്കുന്നതിന് വരെ കമ്മീഷൻ വാങ്ങുന്നയാൾ; എംഎം മണി

പാലാ: പാലായിലെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ വിമർശനവുമായി മന്ത്രി എം എം മണി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോ പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്നും എൻഡിഎ സ്ഥാനാർത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും എംഎം മണി വ്യക്തമാക്കി. കക്കൂസ് നിർമ്മിക്കാൻ 2800 രൂപ അനുവദിച്ചാൽ അതിൽ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ടോം ജോസെന്നും അദ്ദേഹം ആരോപിച്ചു.

Read also: പാലാ പോര്: ഒരുമിച്ച് പോകാൻ തയ്യാറായി ജോസഫ്; ജോസ് കെ മാണിയുമായി ചർച്ച നടത്തും

അതേസമയം യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്ന മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീധരൻ പിള്ള രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടി ആണ് സിപിഎമ്മെന്നും അതിൽ സമനില തെറ്റിയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button