KeralaLatest NewsIndia

സി.പി.സുഗതന്‍ പിന്മാറിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് വെള്ളാപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ടാണ്‌ നവോത്ഥാന സമിതിയെന്ന് ചെന്നിത്തല

വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതി

ആലപ്പുഴ: നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി. സുഗതന്റെ രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും സുഗതന്‍ ഒരു കടലാസ് പുലിയാണെന്നും ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

“ഇന്ത്യയുടെ പ്രസംഗത്തിനെത്താതെ ഭക്ഷണത്തിനു മാത്രം കൃത്യമായെത്തി ” പാക് പ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

അതേസമയം, നവോത്ഥാന സമിതി രൂപീകരിച്ചത് വെള്ളാപ്പള്ളിയല്ല, സര്‍ക്കാരാണെന്ന് സി.പി.സുഗതന്‍ പ്രതികരിച്ചു. സമുദായങ്ങള്‍ക്ക് മാത്രമേ ഇതില്‍ ചേരാന്‍ കഴിയൂ.ഹിന്ദു പാര്‍ലമെന്റ് ഒരു സംഘടനയല്ല. പ്രഖ്യാപിത നിലപാടുകളിലെ മാറ്റമാണ് സമിതിയില്‍നിന്ന് പിന്മാറാന്‍ കാരണമെന്നും സി.പി.സുഗതന്‍ കൂട്ടിച്ചേര്‍ത്തു.

നവോത്ഥാന സമിതിയിലെ ഭിന്നസ്വരങ്ങളെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് തങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നവോത്ഥാനം എന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്‍റെ അനന്തര ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസിസമൂഹത്തെ വഞ്ചിച്ച്‌ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനത്തെ കേരളീയ സമൂഹം തള്ളിക്കളഞ്ഞുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button