Latest NewsUSAInternational

ബിന്‍ ലാദന്റെ മകനെ കൊലപ്പെടുത്തിയെന്ന സ്ഥിരീകരണവുമായി അമേരിക്ക

എന്നാല്‍ ഇപ്പോഴാണ് യു.എസ് ഭരണകൂടം ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ന്യൂഡല്‍ഹി: അല്‍ ഖൊയ്ദ തലവനായിരുന്ന ഒസാബ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഹംസ ബിന്‍ ലാദനെ കൊലപ്പെടുത്തിയതായി ഓഗസ്റ്റ് ആദ്യം യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഹംസയെ കൊന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് യു.എസ് ഭരണകൂടം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍ കഴിഞ്ഞ മാസം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ലാദന്റെ അനന്തരാവകാശിയായ ഹംസ ബിന്‍ ലാദന്റെ മരണം അല്‍ ഖൊയ്ദയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താനയില്‍ വ്യക്തമാക്കുന്നു.

ഒസാമ ബിന്‍ ലാദന്റെ 20 മക്കളില്‍ 15-ാമനാണ് ഹംസ ബിന്‍ ലാദന്‍. മൂന്നാമത്തെ ഭാര്യയിലുള്ള മകനാണ് ഹംസ. അമേരിക്ക ഇയാളുടെ തലയ്ക്ക് 1 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button