Latest NewsNewsIndia

ടൂറിസ്റ്റ് ബോട്ടപകടം; മരണസംഖ്യ ഉയരുന്നു : ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഹൈദരാബാദ്: ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ആന്ധ്രാപ്രദേശിലെ ​ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിയുകയായിരുന്നു. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 23 പേരെ രക്ഷപ്പെടുത്തി, ഇരുപതിലധികം പേരെ കാണാതായി. ഇവരെ കണ്ടെത്താനായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുകയാണ്. ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍‌ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചതായും, അന്വേഷണത്തിന് ഉത്തരവിട്ടതായും മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി അറിയിച്ചു. ഒ​പ്പം മ​ന്ത്രി​മാ​രു​ടെ സം​ഘ​ത്തോ​ടും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രോ​ടും എ​ത്ര​യും വേ​ഗം അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്താ​നും അ​ദ്ദേ​ഹം നിർദേശം നൽകി.

കി​ഴ​ക്ക​ന്‍ ഗോ​ദാ​വ​രി ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ദേ​വ​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി പൊ​ച്ച​മ്മ ക്ഷേ​ത്ര​ത്തി​ല്‍ ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​പ്പി​കൊ​ണ്ടാ​ലു​വി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് മറിഞ്ഞത്. ​അപ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബോ​ട്ട് ആ​ന്ധ്ര​പ്ര​ദേ​ശ് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍റേ​താണെന്നാണ് വിവരം. അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി ഹെ​ലി​കോ​പ്റ്റ​റി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Also read : ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെട്ടു; 7പേർ മരിച്ചു : നിരവധിപേരെ കാണാതായി

shortlink

Related Articles

Post Your Comments

Related Articles


Back to top button