Latest NewsIndiaNews

കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം

ബാംഗ്ലൂർ: കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ കർണാടകയിൽ പ്രതിഷേധം.

ALSO READ: മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്

ഹിന്ദി ദിനത്തിലാണ് ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ രംഗത്തെത്തിയത്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ കഴിയുമെന്നായിരുന്നു പ്രസ്താവന. ഇതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ നേതാക്കൾ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു.

രാജ്യത്തെ മുഴുവൻ ഒരുമിച്ച് നിർത്താൻ ഏതെങ്കിലും ഭാഷയ്ക്ക് കഴിയുമെങ്കിൽ അത് ഹിന്ദിക്കായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഹിന്ദിയ്ക്ക് അതിന് കഴിയുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ALSO READ: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് സംസാരവിഷയം

പ്രതിരോധ മന്ത്രി അമിത് ഷാ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ബിജെപി തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും എന്നും വൻ ഭീഷണിയാണെന്ന് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button