Latest NewsKeralaNews

കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കും; ജാഗ്രതാ നിർദേശം

ജലനിരപ്പ് ഉയർന്നതിനാൽ കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കുമെന്ന് സൂചന. കേരള ഷോളയാറില്‍ (ലോവര്‍ ഷോളയാര്‍) ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ് 2660.5 അടിയാണ്. പരമാവധി ജലസംഭരണ ശേഷി 2663 അടിയാണ്. ദിവസവും 0.8 അടി വെള്ളം ഉയരുന്നുണ്ട്. പരമാവധി സംഭരണ ശേഷിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തമിഴ്‌നാടിന്‍റെ അധീനതയിലുള്ള അപ്പര്‍ ഷോളയാറില്‍ വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞുള്ള വെള്ളം കേരള ഷോളയാറില്‍ എത്തുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്. തമിഴ്‌നാട് അധീനതയിലുള്ള അപ്പര്‍ ഷോളയാര്‍ ഡാമും പറമ്പിക്കുളം ഡാമും നിറയാറായിട്ടുണ്ട്. ഈ ഡാമുകളും തുറന്നാല്‍ പെരിങ്ങല്‍ക്കുത്ത് വഴി വെള്ളം ചാലക്കുടിപ്പുഴയിലാണെത്തുന്നത്.

Read also: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button