Latest NewsNewsInternational

ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇന്ത്യന്‍-അമേരിക്കന്‍ സൈന്യങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ഇപ്പോള്‍ എന്തും ഏതും വൈറലാകുന്ന കാലമാണ. എന്നാലിപ്പോള്‍ വൈറലായിരിക്കുന്നത് ആഗോള വ്യാപകമായി ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ഇന്തോ-അമേരിക്കന്‍ സൈനിക പരിശീലനമാണ്. ഇന്ത്യന്‍ സൈനികരോടൊപ്പംപാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. പാടുന്നതാവട്ടെ ഇന്ത്യന്‍ സൈന്യത്തിന്റെ ‘ബദ്ലുറാം കാ ബാദന്‍’ എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനവും. അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെയാണ് ഈ സംഭവം. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളുമാണ് ഈ വിഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

Read Also : രണ്ട് ദിവസം ബാങ്ക് പണിമുടക്ക്

രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരമര്‍പ്പിക്കുന്നതാണ് ഈ ഗാനം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വീഡിയോയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സൈനികര്‍ ഒരുപോലെ പാട്ട് പാടുന്നതും, നൃത്തം ചെയ്യുന്നതും കാണാം. യുദ്ധ്യഭ്യാസ് എന്ന പേരില്‍  അമേരിക്കയിലെ വാഷിങ്ടണില്‍ നടന്ന   സൈനികാഭ്യാസത്തിനിടെയായിരുന്നു സൈനികരുടെ ഈ പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button