Latest NewsNewsInternational

യാത്ര ചെയ്യണമെങ്കിൽ രണ്ട് ഡോസ് വാക്സീൻ നിർബന്ധം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

വാക്സീൻ അസംസ്കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് അമേരിക്ക വെട്ടിക്കുറച്ചെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വ്യക്തമാക്കുന്നത്.

വാഷിംഗ്‌ടൺ: കോവിഡിന്‍റെ രണ്ടാംതരംഗത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ”ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവർക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേൽക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ യാത്ര ഒഴിവാക്കണം”, എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കൽ സ്ഥാപനമായ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Read Also: ‘മന്‍മോഹന്‍ജിക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയുണ്ടാകട്ടെ’; ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി

അതേസമയം രാജ്യത്ത് ഇന്നലെ മാത്രം രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷത്തോളമാണ്.ഡൽഹി അടക്കം വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്കും കർഫ്യൂകളിലേക്കും സെമി ലോക്ക്ഡൗണിലേക്കും നീങ്ങുകയാണ്. വാക്സീനുള്ള അസംസ്കൃതവസ്തുക്കൾ പ്രധാനമായും ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വേണ്ട അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം പറഞ്ഞിരുന്നതാണ്. വാക്സീൻ അസംസ്കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് അമേരിക്ക വെട്ടിക്കുറച്ചെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വ്യക്തമാക്കുന്നത്. ഇന്നലെ വൈറ്റ് ഹൗസ് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യം ഉയർന്നെങ്കിലും വൈറ്റ് ഹൗസ് വക്താവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button