COVID 19Latest NewsKeralaNewsIndia

അധികവായ്‌പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന്

ആശ്വാസമാകുമോ ആദ്യ ബഡ്ജറ്റ്

തിരുവനന്തപുരം: കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രഹരം സാമൂഹികവും സാമ്പത്തികവുമായ അനേകം നഷ്ടങ്ങളിലേക്കാണ് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുമ്പോൾ ആ നഷ്ടങ്ങൾക്ക് അറുതിയുണ്ടാകുമോ എന്നതാണ് കേരള ജനതയുടെ ചോദ്യം. റവന്യൂകമ്മി പരമാവധി കുറച്ച്‌, കൊവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും ധനമന്ത്രി നടത്തുക എന്നതാണ് സൂചനകൾ.

Also Read:കോവിഡ് വ്യാപനം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അധിക നിയന്ത്രണങ്ങള്‍

ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്‍റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാനവര്‍ദ്ധനവിന് നിര്‍ദേശങ്ങളുണ്ടാവുമെങ്കിലും നികുതി വര്‍ദ്ധിപ്പിക്കുന്നതിന് പരിമിതമായ സാദ്ധ്യതകളേയുള്ളൂ.

കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തിയത് കൊണ്ട് വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്‌പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റ് പുതുക്കിയായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.

കാലവർഷം മൂലം കെണിയിലായ കർഷകരും, മത്സ്യത്തൊഴിലാളികളും, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഉണർവ്വോട് കൂടി ജോലി നഷ്ടപ്പെട്ട സ്കൂൾ പാചകത്തൊഴിലാളികളും തുടങ്ങി ഒരുപാട് മനുഷ്യരുടെ പ്രതീക്ഷകൾ കൂടിയാണ് ഈ ബഡ്ജറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button