Latest NewsNewsIndiaPrathikarana Vedhi

കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കപട ഭാഷാ സ്നേഹികളോട് ജിതിന്‍ ജേക്കബിന് പറയാനുള്ളത്

ഹിന്ദി ഭാഷക്ക് ഔദ്യോഗിക പദവി നൽകാൻ 1949 സെപ്റ്റംബർ 14 ന് ഭരണഘടനാ സഭ തീരുമാനിച്ചതിന്റെ സ്മരണക്കായി 1953 മുതൽ രാജ്യത്ത് എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു.

ഇന്നലെ നടന്ന ഹിന്ദി ദിവസത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലും തുടർന്ന് ഔദ്യോഗിക ട്വിറ്ററിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യൻ ജനതയോട് നടത്തിയ ആഹ്വനം ആണ് ഇപ്പോൾ കേരളത്തിലെ കവലപ്രസംഗങ്ങളിലും അന്തിചർച്ചകളിലും നിറയുന്നത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ ഇതാണ് ‘ നമ്മൾ കൂടുതലായി നമ്മുടെ മാതൃഭാഷ ഉപയോഗിക്കണം, കൂടെ ഹിന്ദി ഭാഷയും. ഇന്ത്യയിൽ ഏതാണ്ട് 122 ഭാഷകൾ ഉണ്ട്. പക്ഷെ, ഇംഗ്ലീഷ് ഭാഷക്ക് ഇപ്പോഴും കൂടുതൽ സ്വാധീനം നമ്മുടെ ഇടയിൽ ഉണ്ട്. അത് മാറേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും അതിന്റെ പ്രാധാന്യം ഉണ്ട്. അതേസമയം ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ഭാഷ ഐഡന്റിറ്റി എന്നത് രാജ്യത്ത് കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ആയിരിക്കണം’. ഇതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്.

എന്തെങ്കിലും വിവാദം ഉണ്ടാക്കി മത തീവ്രവാദികളുടെ അവാർഡ് വാങ്ങാൻ നടക്കുന്ന മാധ്യമ സഖാക്കൾ എന്ത് ചെയ്തു? പതിവുപോലെ അത് വളച്ചൊടിച്ച് മലയാളിക്ക് മുന്നിലേക്കിട്ടു കൊടുത്തു. നമ്മൾ കൂടുതലായി നമ്മുടെ മാതൃഭാഷ ഉപയോഗിക്കണം എന്നത് മാധ്യമ സഖാപ്പികൾ വിഴുങ്ങി. 15 ലക്ഷം രൂപ മോഡി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഇട്ട് തരും എന്ന് പ്രചരിപ്പിച്ച മാധ്യമ സഖാപ്പികളിൽ നിന്നും ഇതൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം.

ഒരു ഭാഷ ഒരു രാജ്യം എന്നതാണ് ഇനി വരാൻ പോകുന്നത് എന്നൊക്കെ പറഞ്ഞു കരയുന്ന പൊട്ടകിണറ്റിലെ തവളകളോട് പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലും തമിഴ്‌നാട്ടിലെ ഭൂരിപക്ഷം മേഖലകളിലും മാത്രമാണ് ഹിന്ദി ഭാഷ കൂടുതലായി ഉപയോഗിക്കാത്തത്. തമിഴ്‍നാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അടക്കം സംസാര ഭാഷ ഉറുദു ആണ്. അവർ ഹിന്ദിയും സംസാരിക്കും.

കേരളത്തിൽ ജോലി ഇല്ലാത്തതുകൊണ്ട് ഗൾഫ് നാടുകളിൽ പോയി ജോലി ചെയ്യുന്ന മലയാളി സഖാപ്പികൾ ആണ് ഹിന്ദിക്കെതിരെ അവിടെയിരുന്നു ഘോര ഘോരം പ്രസംഗിക്കുന്നത് എന്നാണ് രസകരം. ഗൾഫ് നാടുകളിൽ അടക്കം ഹിന്ദി വ്യാപകമായി ഉപയോഗിക്കുന്നു. എന്തിന്, അബുദാബി ജുഡീഷ്യൽ സംവിധാനം വരെ ഔദ്യോഗികമായി ഹിന്ദി ഭാഷയെ അംഗീകരിച്ചിട്ടുള്ളതാണ്.

ഇവിടെ പ്രശ്നം എന്നത് ഭാഷാ സ്നേഹമോ ഒന്നുമല്ല, എന്തിനെയും എതിർക്കണം വിവാദം ഉണ്ടാക്കണം, അത് ആളിക്കത്തിച്ച് കലാപം ഉണ്ടാക്കണം, അത്ര തന്നെ. മലയാള ഭാഷയെ കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷൻ അവഗണിക്കുന്നു എന്ന് പറഞ്ഞു മലയാളം ഭാഷ സ്നേഹികൾ എത്രയോ ദിവസങ്ങളായി തിരുവനന്തപുരത്ത് സമരം ചെയ്യുന്നു. അത് കണ്ടപ്പോൾ ഉണ്ടാകാത്ത ഭാഷാ സ്നേഹം മാതൃ ഭാഷക്കൊപ്പം ഹിന്ദിയും ഉപയോഗിക്കണം എന്ന് പറഞ്ഞപ്പോൾ ഉണ്ടായെങ്കിൽ അത് എന്തുകൊണ്ടാണ് എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മതി.

ഒത്തിരി വൈവിധ്യങ്ങൾ ഉണ്ടെങ്കിലും 130 കോടി ജനങ്ങൾ ആണ് ചൈനീസ് മാൻഡറിൻ സംസാരിക്കുന്നത്. അവർക്ക് അവരുടെ ഭാഷയാണ് വലുത്. രാജ്യത്ത് എമ്പാടും എല്ലാ ജനങ്ങളൾക്കും ഒരേ രീതിയിൽ ആശയവിനിമയം സാധ്യമാക്കുന്നതിന് കമ്മ്യൂണിസ്റ്റ് സർക്കാർ ആണ് ചൈനീസ് ലിപിയിൽ ഉടച്ചുവാർക്കൽ നടത്തിയത് !

ഇവിടെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ അറബിയും ഉറുദുവും ഒക്കെ പഠിപ്പിക്കാൻ വിടും. മലയാളം പഠിപ്പിക്കുന്ന അധ്യാപകർക്ക് കിട്ടുന്ന സേവന വേതന വ്യവസ്ഥകളെക്കാൾ മികച്ചതാണ് അറബിയും ഉറുദുവും പഠിപ്പിക്കുന്ന അധ്യാപകർക്ക് ലഭിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ അറബി സർവകലാശാല സ്ഥാപിക്കണം എന്ന് പറഞ്ഞു ഇടയ്ക്ക് ബഹളം ഉണ്ടായത് ഓർക്കുന്നു.

അറബി നാടുകളിലെ സ്ത്രീകൾ പോലും ഇപ്പോൾ മുഖം അടക്കം മറയ്ക്കുന്ന ഷട്ടറുകളിൽ നിന്നും മോചനം നേടി സ്വാതന്ത്ര്യത്തോടെ നടക്കുമ്പോൾ ഇവിടെ മുഖം മറയ്ക്കുന്ന ഷട്ടറുകൾ കുഞ്ഞുങ്ങളിൽ വരെ കാണുന്നു. കേരളത്തിൽ ഇസ്ലാമിക ബാങ്കിങ് വേണം എന്നും പറഞ്ഞു വേറൊരു ബഹളം ഉണ്ടായിരുന്നു. ഹലാൽ ഭക്ഷണങ്ങൾ ഇപ്പോൾ സർവ സാധാരണം ആണ്.

പറഞ്ഞുവന്നത് അന്യരാജ്യങ്ങളിൽ അവർ പോലും ഉപേക്ഷിക്കുന്ന വേഷവും ഭാഷയും ഭക്ഷണവും എല്ലാം സ്വീകരിച്ചിട്ട് ഇവിടെ കിടന്ന് ഇന്ത്യയുടെ ദേശീയതക്കെതിരെ ശബ്ദം ഉയർത്തുന്നു. നാളെ മുതൽ എല്ലാവരും ഹിന്ദി ഉപയോഗിച്ചാൽ മതി എന്നാരും പറഞ്ഞിട്ടില്ല. ഗാന്ധിജിയും പട്ടേലും ഒന്നും ഹിന്ദിക്കാർ അല്ല.

മോഡിയും അമിത് ഷായും ഹിന്ദിക്കാർ അല്ല. പക്ഷെ അവർ മുന്നോട്ട് വെക്കുന്നത് ഭാഷയുടെ കാര്യത്തിൽ രാജ്യത്തിന് ഒരു ഐഡന്റിറ്റി ഉണ്ടാകണം എന്ന് മാത്രമാണ്. അതൊരിക്കലും മാതൃഭാഷയെ മറന്നുകൊണ്ടാകരുത് എന്ന് പ്രത്യേകം പറയുന്നുമുണ്ട്.

തമിഴ്‌നാട്ടിൽ ആദ്യമായി ഹിന്ദി സ്കൂളുകളിൽ നിര്ബന്ധിതമാക്കിയത് രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹം നല്ല ഒന്നാതരം തമിഴൻ ആയിരുന്നു, കൂടെ കറകളഞ്ഞ ഒരു ദേശീയവാദിയും.

തമിഴ്‍നാട് പോലുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക വാദം ശരിക്കും വിഭജന സ്വഭാവം ഉള്ളതാണ്. അത് തീവ്രമായപ്പോൾ നെഹ്രുവിന്റെ കാലത്ത് തമിഴന്മാർക്ക് കേന്ദ്ര സർക്കാർ ജോലി കിട്ടാൻ വരെ പാടായിരുന്നു. അവസാനം നഷ്ട്ടം ഉണ്ടായത് തമിഴ് യുവാക്കൾക്ക് തന്നെയായിരുന്നു എന്നത് ചരിത്രം.

ഒരു രാജ്യത്തിന് അതിന്റെ ഭാഷ, പതാക, ദേശീയ ഗാനം എന്നിവയൊക്കെ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. സാർവ്വ ദേശീയത ആണ് ഞങ്ങളുടെ ലക്ഷ്യം എന്നൊക്കെ കവലപ്രസംഗം നടത്തുന്ന ഊളകൾ ഒന്നോർക്കണം, കമ്മ്യൂണിസ്റ്റ് ചൈനക്ക് പ്രധാനം അവരുടെ ദേശീയത ആണ്. ചൈന ഫസ്റ്റ് എന്നാണ് അവരുടെ നയം. USSR ൽ മഴ പെയ്താൽ കേരളത്തിൽ കുട പിടിച്ചിരുന്ന അന്തംകമ്മികൾ ഓർക്കണം അവിടുത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ഏറ്റവും കൂടുതൽ ദേശീയത പ്രകടിപ്പിച്ചിരുന്നത് എന്ന്.

ഭാഷയുമായി ബന്ധപ്പെട്ട ഒരു ചരിത്ര സംഭവം കൂടി പറയാം. ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തെ കുറിച്ച് ജൂതന്മാർ ചിന്തിക്കുമ്പോൾ അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന ഭാഷ പോലും കൈമോശം വന്നിരുന്നു. അഭയാര്ഥിയായി റഷ്യയുടെ കീഴിലുണ്ടായിരുന്ന ലിതുവാനിയയിൽ ജനിച്ച എലിസർ ബെൻ യഹൂദ എന്ന ജൂതൻ ആണ് ആ സമൂഹത്തിന് വേണ്ടി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കൈമോശം വന്നുപോയ ഹീബ്രു ഭാഷ സംസാര ഭാഷയാക്കി തിരിച്ചു കൊണ്ടുവന്നത്. കാരണം അവർക്കറിയാമായിരുന്നു രാജ്യത്തിന്റെ ഐഡന്റിറ്റി ആയി ഒരു ഭാഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത.

മാതൃഭാഷ എല്ലാവരും പഠിക്കുകയും ഉപയോഗിക്കുകയും വേണം. പക്ഷെ കേരളത്തിന് പുറത്തും ഒരു ലോകം ഉണ്ടെന്ന് ഓർക്കണം. അവിടെ ഇംഗ്ലീഷിനേക്കാൾ കൂടുതലായി ഹിന്ദി വേണ്ടിവരും.

കേരളത്തിൽ ബക്കറ്റ് പിരിവ് യഥേഷ്ടം നടക്കുന്നത് കൊണ്ട് സഖാക്കൾക്ക് സുഖവാസത്തിന് അല്ലാതെ പുറത്തു പോകേണ്ടി വരില്ല. പക്ഷെ അധ്വാനിച്ചു ജീവിക്കുന്നവന് നല്ല ജോലി കിട്ടാൻ കേരളത്തിന് പുറത്ത് പഠനത്തിനായും ജോലിക്കായും ഒക്കെ പോകേണ്ടിവരും. അപ്പോൾ പല അവസരങ്ങളിലും ഇംഗ്ലീഷ് നിങ്ങൾക്ക് തുണയാകില്ല. അതുകൊണ്ട് അന്തംകമ്മികളുടെയും ഇമ്രാൻ കുഞ്ഞുങ്ങളുടെയും വാക്കും കേട്ട് ഹിന്ദി ഭാഷ വിരോധം കുത്തിനറച്ചിരുന്നാൽ നഷ്ട്ടം നിങ്ങൾക്ക് തന്നെയാകും.

പിന്നെ വേറൊരു പ്രശ്നം കൂടിയുണ്ട്. ഹിന്ദി പഠിച്ച് മറ്റു സംസ്ഥാനങ്ങളിലെ ആളുകളുമായി കൂടുതൽ ഇടപഴകാനും ദേശീയ വിഷയങ്ങളിൽ കൂടുതൽ തുറന്ന മനസ്സോടെ ഇടപെടാനും തുടങ്ങിയാൽ അറബിക്കടലിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന ഈർക്കിലി പാർട്ടിയുടെ അടിമകൾക്ക്‌ തലയ്ക്കു വെട്ടം വീഴും. പാർട്ടിയെ സംബന്ധിച്ച് അത് വളരെ അപകടകരമാണ്.

കേന്ദ്രത്തിൽ നിന്നും ഫോണിൽ വിളിച്ച് സാമ്പത്തീക സഹായം വല്ലതും വേണോ എന്ന് ചോദിക്കുമ്പോൾ, I.. Brannan College..RSS… Vadival… only English എന്ന് മറുപടി പറയുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

ഒന്നുമില്ലെങ്കിലും ഇത് മാത്രം ഓർത്താൽ മതി. പാർട്ടി സെക്രട്ടറിയുടെ സന്തതി ബിഹാറിൽ ഒളിപ്പോർ വിപ്ലവം നടത്തിയതും അതുകഴിഞ്ഞു ഒത്തുതീർപ്പ് ചർച്ച നടത്തിയപ്പോഴും എല്ലാം ഉപയോഗിച്ചത് ഈ ഹിന്ദി തന്നെയായിരുന്നു സഖാക്കളേ. വേറെ ആരെക്കാളും പൊടിയേരി അപ്പുപ്പന് അറിയാം ഹിന്ദിയുടെ പ്രാധാന്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button