Latest NewsNewsSaudi ArabiaGulf

സൗദിയിലെ ആരാംകോ എണ്ണ പ്ലാന്റുകള്‍ തുറക്കാന്‍ വൈകും : എണ്ണവില ഇനിയും കുത്തനെ ഉയരും ആശങ്കയോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും

റിയാദ് : സൗദിയിലെ ആരാംകോ എണ്ണ പ്ലാന്റുകള്‍ തുറക്കാന്‍ വൈകും, ഇതോടെ എണ്ണവില സംബന്ധിച്ച് ആശങ്കയോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. അതേസമയം, സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി സൗദി അറേബ്യയും അമേരിക്കയും രംഗത്ത് എത്തി. ഇറാനെതിരായ നീക്കം ശക്തമായിരിക്കെ ആഗോള വിപണയില്‍ എണ്ണ വില ബാരലിന് 69 ഡോളറിലാണ് കച്ചവടം തുടങ്ങിയത്.

Read Also : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം

അരാംകോ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകുന്നതിനാല്‍ കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ ഉപയോഗിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. യമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന ഹൂതികളുടെ വാദം സൗദി തള്ളിയിരുന്നു.

അരാംകോ പ്ലാന്റുകള്‍ തുറക്കുന്നത് വൈകുമെന്ന് തന്നെയാണ് സൂചന. ഇതിനാല്‍ വില ഇനിയും ഉയരും. ഇതിനിടെ ഇറാനെതിരെ നീക്കമുണ്ടായാല്‍ വില പ്രവചിക്കാന്‍ പോലുമാകില്ലെന്നാണ് വിദഗ്ദരുടെ പക്ഷം.

shortlink

Related Articles

Post Your Comments


Back to top button