Latest NewsNewsIndia

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; വിചിത്ര ആവശ്യവുമായി 70 കാരന്‍

ചെന്നൈ: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മലൈസാമിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. 24 കാരിയായ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മലൈസാമി തന്റെ നിവേദനത്തില്‍ പറയുന്നു.

വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും നിവേദനത്തില്‍ ഇയാള്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയിലാണ് സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാം ഈ യോഗത്തില്‍. കളക്ടറേറ്റിലെത്തിയ മലൈസാമി, ബാഡ്മിന്റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും കത്തും കളക്ടര്‍ക്ക് നല്‍കുകയായിരുന്നു.

READ ALSO: സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

കത്തു വായിച്ച കളക്ടര്‍ ഞെട്ടി. താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 ന് ജനിച്ചതായും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button