YouthLife Style

മുഖത്തിന് എന്നും ചെറുപ്പം ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ഫേസ്‌പാക്ക്

മുഖത്ത് വീഴുന്ന ചുളിവുകളാണ് പ്രായമേറെ തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാന വില്ലന്‍. കൂടാതെ ഏജ് സ്‌പോട്‌സ്, കരിമാംഗല്യം പോലുള്ളവയും പലപ്പോഴും ചര്‍മത്തിന് പ്രായമേറുന്നതായുള്ള തോന്നലുണ്ടാക്കും. മുഖത്തിന് നിത്യയൗവനവും മറ്റു പല വിധ ഗുണങ്ങളും നല്‍കുന്നതിനുള്ള പല പ്രകൃതിദത്ത ഫേസ് പായ്ക്കുകളും ഉണ്ട്. അതിലൊന്നാണ് തൈരും ചെറുപയര്‍ പൊടിയും. തൈരിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനും നിറം നല്‍കാനും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറ്റാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം തൈര് ഏറെ നല്ലതാണ്.

ചെറുപയര്‍ പൊടിയും പ്രകൃതി ദത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗം തന്നെയാണ്. ഇത് നല്ലൊന്നാന്തരം സ്‌ക്രബറാണ്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനും ചര്‍മത്തിനു നിറം നല്‍കാനുമെല്ലാം ഉത്തമമാണിത്. ഇതു രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വെയിലേറ്റു കരുവാളിച്ചാല്‍ മുഖത്തു പുരട്ടാവുന്ന മികച്ചൊരു മിശ്രിതമാണിത്. ഇവ രണ്ടു കലരുമ്പോള്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിയ്ക്കുന്നത്. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു പോകാതെ തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button