Latest NewsNewsIndia

‘നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം’- ഹരീഷ് സാല്‍വെയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം സുപ്രീംകോടതിയുടെ ചില വിധികളാണെന്ന് ഉന്നത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ. ‘ദ ലീഫ്ലെറ്റ്’ എന്ന നിയമ വെബ്സൈറ്റില്‍ അഭിഭാഷകയായ ഇന്ദിരാ ജെയ്സിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ടുജി സെപ്ക്ട്രം കേസിലും കല്‍ക്കരി ഖനി അഴിമതി കേസിലും അടക്കമുളള സുപ്രീം കോടതി വിധികള്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴിവെച്ചുവെന്ന് ഹരീഷ് സാല്‍വെ അഭിമുഖത്തില്‍ പറയുന്നു.

2012ല്‍ ടുജി സ്പെക്ട്രം കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമായതെന്നും സാല്‍വെ കുറ്റപ്പെടുത്തുന്നു. സ്‌പെക്ട്രം കേസില്‍ പതിനൊന്ന് ടെലികോം കമ്പനികളുടെ അഭിഭാഷകനായിരുന്നു സാല്‍വെ. നിയമപരമല്ലെന്ന് പറഞ്ഞ് ഒറ്റയടിക്ക് 122 സ്പെക്ട്രം ലൈസന്‍സുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. അതു രാജ്യത്തെ ടെലികോം വ്യവസായം തകര്‍ത്തു. സുപ്രീം കോടതിയെ ആണ് ഇക്കാര്യത്തില്‍ തനിക്ക് കുറ്റപ്പെടുത്താനുളളതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു.

READ ALSO: നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

ടു ജി ലൈസന്‍സുകള്‍ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസന്‍സ് ഒന്നടങ്കം റദ്ദാക്കിയപ്പോള്‍ നിക്ഷേപം നടത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നഷ്ടമുണ്ടായി. വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ പങ്കാളി വേണമെന്നത് ഇന്ത്യന്‍ നിയമമാണ്. ഇന്ത്യന്‍ പങ്കാളിക്ക് എങ്ങനെയാണ് ലൈസന്‍സ് കിട്ടിയതെന്നത് വിദേശനിക്ഷേപകര്‍ അറിയണമെന്നില്ല. കോടിക്കണക്കിനു ഡോളറാണു വിദേശികള്‍ നിക്ഷേപിച്ചത്. പേനയെടുത്ത് സുപ്രീംകോടതി കടുംവെട്ട് വെട്ടിയപ്പോള്‍ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണ് സമ്പദ് രംഗത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കല്‍ക്കരി ഖനി അഴിമതി കേസിലും ഗോവയിലെ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട കേസിലും സുപ്രീം കോടതി ഇടപെടല്‍ സാമ്പത്തിക പ്രതിസന്ധിയുുടെ ആഴം കൂട്ടിയതായി സാല്‍വെ കുറ്റപ്പെടുത്തി. കല്‍ക്കരി ഖനി അഴിമതി കേസിലെ വിധി ഖനന അനുമതി റദ്ദാക്കിക്കൊണ്ടുളളതായിരുന്നു. ഇതോടെ വിദേശ നിക്ഷേപം ഉള്‍പ്പെടെ നഷ്ടമായ കല്‍ക്കരി വ്യവസായം തകര്‍ന്നു. സമാനമായി ഇരുമ്പയിര് ഖനനത്തിനുളള അനുമതി റദ്ദാക്കിയതും തെറ്റായ വിധിയാണെന്ന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.

READ ALSO: വീഴ്ച്ചയിൽ നിന്നും കരകയറി ഓഹരി വിപണി : വ്യാപാരത്തിൽ ഉണർവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button