Latest NewsNewsIndia

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ കുടുങ്ങി

ലുധിയാന: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം വീടിന് പുറത്തെ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാനാണ് ശ്രമം ഉണ്ടായത്. സൈക്കിളിൽ എത്തിയ ഒരാൾ കുട്ടിയെ ഇവർക്കരികിൽ നിന്ന് എടുത്ത് വണ്ടിയിൽ വയ്ക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ കുട്ടിയുടെ അമ്മ ചാടി എഴുന്നേറ്റ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ പ്രദേശവാസികൾ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.

Read also: ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്- വൈറലാകുന്ന കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button