KeralaLatest NewsNews

ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്- വൈറലാകുന്ന കുറിപ്പ്

ഉയരെ സിനിമ കണ്ടപ്പോള്‍ ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഉയരെ സിനിമയില്‍ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നില്‍ വന്നിരുന്നെങ്കില്‍ സത്യത്തില്‍ ദേഷ്യം തോന്നിയേനെ എന്ന് നെല്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ഉയരെ. നായികയ്ക്കതെതിരെ ആസിഡ് ആക്രമണം നടത്തുന്ന ആസിഫിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. സിനിമയില്‍ താന്‍ അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരു വിധത്തിലും ന്യായീകരിക്കാനാവാത്തതിനാലാണ് ഉയരെ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്ന് ആസിഫ് അലി പറഞ്ഞിരുന്നു.

READ ALSO: എല്‍ഐസിയില്‍ തൊഴിലവസരം, ഒഴിവുകൾ നിരവധി : ഉടൻ അപേക്ഷിക്കാം

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം

ആസിഫ്‌ അലിയുടെ മോന്ത പിടിച്ച്‌ നിലത്തിട്ട്‌ നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്‌.

കാണുന്നത്‌ സിനിമയാണെന്ന് സ്വയം ഓർമ്മിപ്പിച്ചെങ്കിൽക്കൂടി. . .

ഉയരെ സിനിമയിൽ ആസിഫ്‌ അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ്‌ മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെ.

അത്രത്തോളം കൺവിൻസിങ്ങായാണ് ഒരാളുടെ സ്വപ്നം തകർത്ത്‌, ജീവിതം തകർക്കാൻ ശ്രമിച്ച്‌ ടോക്സിക്‌ മസ്കുലിനിറ്റിയുടെയും സ്വാർത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ്‌ അവതരിപ്പിച്ചത്‌.

ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയാത്തതുകൊണ്ട്‌ ഉയരെയുടെ പ്രമോഷൻ വർക്കുകളിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്,

അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത്‌ , അത്രത്തോളം വരില്ലെങ്കിലും ഉള്ളിൽ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന്, തിരുത്തുകയാണെന്ന് പറഞ്ഞ ആർജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല.

താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫർട്ട്‌ വേണം അങ്ങനെയുള്ള തീരുമാനങ്ങൾക്കും

ബഹുമാനം കൂടുന്നതേയുള്ളൂ ആസിഫ് അലി

shortlink

Related Articles

Post Your Comments

Related Articles


Back to top button