KeralaLatest NewsIndia

കാസര്‍കോട്ടേക്കയച്ച 36 കെയ്‌സ് മദ്യം കാണാതായ സംഭവം, പരിശോധനയ്‌ക്കൊടുവിൽ കണ്ണൂരില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

. ലിറ്ററിന് 460 രൂപ വിലയുള്ള ജിപ്‌സി എന്ന ബ്രാണ്ടിയാണിത്.

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്‌സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. പാലക്കാട് ഡിസ്റ്റിലറിയില്‍നിന്ന് ലോറിയില്‍ മൂന്ന് പെര്‍മിറ്റിലായി 1800 കെയ്‌സ് മദ്യമാണ് അയച്ചത്. ഇതില്‍ 1200 കെയ്‌സ് കണ്ണൂരിലും 600 കെയ്‌സ് കാസര്‍കോട് ബട്ടത്തൂരിലും ഇറക്കി. എന്നാല്‍ ബട്ടത്തൂരില്‍ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്തപ്പോള്‍ 36 കെയ്‌സ് കുറവ്.

അബദ്ധത്തില്‍ കണ്ണൂരില്‍ ഇറക്കിയതാണോ എന്നറിയാന്‍ കണ്ണൂരിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പെര്‍മിറ്റ് പ്രകാരം ഇറക്കേണ്ടതേ ഇവിടെ ഇറക്കിയിട്ടുള്ളൂവെന്നായിരുന്നു മറുപടി. ഒടുവില്‍ ഡിസ്റ്റിലറി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ സംഭരണശാലയില്‍ 36 കെയ്‌സ് മദ്യം കൂടുതലായി കണ്ടെത്തിയത്. ലിറ്ററിന് 460 രൂപ വിലയുള്ള ജിപ്‌സി എന്ന ബ്രാണ്ടിയാണിത്. കയറ്റിറക്ക് തൊഴിലാളികളുടെ ശ്രദ്ധക്കുറവ് മൂലമുണ്ടായ പിഴവാണെന്ന് അധികൃതര്‍ പറഞ്ഞു.

ലോഡ് കയറ്റുന്നത് യന്ത്രവത്കൃതമാണെന്നും അതില്‍ പിഴവ് വരാന്‍ സാധ്യതയില്ലെന്നും പാലക്കാട്ടെ അധികൃതരും അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിരുന്നില്ല. കാസര്‍കോട്ട് ഇറക്കേണ്ട 36 കെയ്സ് മദ്യം കണ്ണൂരില്‍ അബദ്ധവശാല്‍ ഇറക്കിയതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ണൂരിലെത്തിയ മദ്യം ഫ്രീസ് (മരവിപ്പിക്കല്‍) ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തുടരന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നു എക്സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button